ആദാമിന്റെ മകന്‍ അബു ഓസ്‌കറില്‍ നിന്ന് പുറത്ത്ഇന്ത്യയില്‍ നിന്ന് ഓസ്‌കറിന് നിര്‍ദ്ദേശിക്കപ്പെട്ട ചിത്രം ആദാമിന്റെ മകന്‍ അബു ഓസ്‌കര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. ഇന്ത്‌യയില്‍ നടന് വിവിധ ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടിയിരുന്നു. ഇതിലെ അഭിനയത്തിന് സലിംകുമാറിനും നാഷണല്‍ അവാര്‍ഡ് അടക്കം വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വിദേശ ഭാഷകളില്‍ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ജെര്‍മ്മനി, ഇറാന്‍, ഇസ്രായേല്‍, മൊറോക്കോ, പോളണ്ട്, തായ് വാന്‍ എന്നിവിടങ്ങളില്‍ നിന്നാണ്. അക്കാദമി അവാര്‍ഡുകള്‍ ഫെബ്രുവരി 26 ന് നല്കപ്പെടും.

Comments

comments