ആകാശത്തിന്റെ നിറം റിലീസായിഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം റിലീസായി. വ്യത്യസ്ഥമായ ഒരു പ്രമേയവും അന്തരീക്ഷവും ഉള്ള ഈ ചിത്രം ഷാങ്ങ്ഹായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വളരെ കുറഞ്ഞ താരങ്ങള്‍ മാത്രമേ ഈ ചിത്രത്തിലുള്ളു. പ്രധാന വേഷം അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. നെടുമുടി വേണു, പ്രിഥ്വിരാജ്, ഇനദ്രന്‍സ്, അനൂപ് ചന്ദ്രന്‍, അമല പോള്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന് ഇത്തവണത്തെ സ്പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് എം.ജെ രാധാകൃഷ്ണന്‍ അവാ‍ര്‍ഡ് നേടിയത്. ഒ.എന്‍.വി കുറുപ്പാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതം രവീന്ദ്രജെയിന്‍.. ആന്‍ഡമാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Comments

comments