ആകസ്മികം തീയേറ്ററുകളിലേക്ക്പ്രസവം എന്ന ഒറ്റകാര്യത്തില്‍ പബ്ലിസിറ്റിയില്‍ ഏറെ മൈലേജ് കിട്ടിയ നടിയാണ് ശ്വേത. സ്വകാര്യതകള്‍ കരിയറിന് അനുകൂലമാക്കുക എന്നത് ശ്വേതയെ സമീപകാലത്ത് കേരളത്തിലെ ചര്‍ച്ചാവിഷയമാക്കി മാറ്റി. സ്വന്തം പ്രസവം ബ്ലെസ്സിയുടം ചിത്രത്തില്‍ ഷൂട്ട് ചെയ്യാനനുവദിച്ച് ഏറെ വിവാദമുണ്ടാക്കിയ ശ്വേതയുടെ ഗര്‍ഭകാലത്ത് ചിത്രീകരിച്ച ആകസ്മികം എന്ന ചിത്രം തീയേറ്ററുകളിലെത്തുകയാണ്. പ്രസവമില്ലെങ്കിലും ഗര്‍ഭത്തിന് ഏറെ പ്രാധാന്യം നല്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍. പ്രശസ്ത ചെറുകഥാകൃത്ത് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ഇത്. സുഭാഷ് ചന്ദ്രന്‍ രചിച്ച ഗുപ്തം എന്ന കഥയെ ആസ്പദമാക്കിയതാണ് ആകസ്മികം. ആധാരം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ജോര്‍ജ്ജ് കിത്തു ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്വേതയുടെ ഗര്‍ഭം മലയാളികള്‍ക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് ചിത്രത്തിന്‍റെ തീയേറ്ററിലെ പ്രകടനം നോക്കി അടുത്ത ദിവസങ്ങളില്‍ അറിയാം.

Comments

comments