അസിഫ് അലി, പ്രിഥ്വിരാജ് ഔട്ട്അസിഫ് അലിയും, പ്രിഥ്വിരാജും കേരള സ്‌ട്രൈക്കേഴ്‌സ് ടീമില്‍ നിന്ന് പിന്‍വാങ്ങി. ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്നാണ് പിന്മാറ്റം. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ടീം ഇപ്പോള്‍ തീവ്രപരിശീലനത്തിലാണ്. അസിഫ് അലിയും മറ്റും പരിശീലനത്തില്‍ പങ്കെടുക്കാത്തതില്‍ പരാതി ഉയര്‍ന്നിരുന്നു.
ഈ മാസം 24 ന് കേരള സ്‌ട്രൈക്കേഴ്‌സ് കര്‍ണാടക ബുള്‍ഡോസേഴ്‌സുമായി ഏറ്റുമുട്ടും. ഹൈദരാബാദിലാണ് കളി. അതിന് ശേഷം സല്‍മാന്‍ഖാന്റെ നേതൃത്വത്തിലുള്ള ബോംബെ ഹീറോസിനെ നേരിടും.

Comments

comments