അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് സന്തോഷ് പണ്ഡിറ്റ്



കൃഷ്ണനും രാധയും എന്ന ചിത്രത്തിന് അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട ചിത്രമാണ് കൃഷ്ണനും രാധയും. ചിത്രത്തിന്റെ സാങ്കേതികകാര്യങ്ങളും, അഭിനയവും കൈകാര്യം ചെയ്തത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. സ്വാഭാവികമായും താന്‍ ചിത്രത്തിന് ചില അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാല്‍ കിട്ടാത്തതില്‍ നിരാശയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. പുതിയ ചിത്രം സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് വൈകാതെ റിലീസ് ചെയ്യും. എല്ലാ വിധ സന്തോഷ് പണ്ഡിറ്റ് ശൈലിയിലുള്ള കോമാളിത്തരങ്ങളും നിറഞ്ഞ ചിത്രമാവും ഇത്. നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചതും, നായകനും സന്തോഷ് തന്നെ. ഇതിന് ശേഷം മിനമോളുടെ അച്ഛന്‍ എന്ന ചിത്രം ആരംഭിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. രണ്ട് മെഗാസീരിയലുകളിലും സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

Comments

comments