അവളുടെ രാവുകളിലെ നായികഐ.വി ശശിയുടെ ആദ്യകാല ഹിറ്റ് ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണ്. മുന്‍കാല ഹിറ്റുകളുടെ വലിയൊരു നിരയാണ് രതിനിര്‍വേദത്തിന് ശേഷം രൂപം കൊണ്ടത്. 1972 ലാണ് അവളുടെ രാവുകള്‍ പുറത്തിറങ്ങിയത്. 2012 ല്‍ ചിത്രം ചെയ്യുമെന്നാണ് അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ അനുയോജ്യയായ നടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പഴയ ചിത്രത്തില്‍ സീമ ചെയ്ത വേഷം ഏറെ വിവാദം സൃഷ്ടിച്ചതാണ്. ലിബര്‍ട്ടി ബഷീറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രിയാമണിയെ പരിഗണിച്ചിരുന്നെങ്കിലും പ്രായം കുറഞ്ഞ നടിയെ തേടുന്നതിനാല്‍ പിന്നീട് ഒഴിവാക്കിയിരുന്നു.

Comments

comments