അലക്സ് പാണ്ഡ്യന് റെക്കോഡ് റേറ്റ്കാര്‍ത്തി നായകനാകുന്ന അലക്സ് പാണ്ഡ്യന്‍ എന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം റെക്കോഡ് റേറ്റില്‍.. ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ചിത്രത്തിന്‍റെ റൈറ്റ് വിറ്റത്. നേരത്തെ ചിത്രം മലയാളത്തില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാര്‍ത്തിക്ക് മലയാളം വഴങ്ങാത്തതിനാല്‍ ഡബ്ബിംഗ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അനുഷ്കയാണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തത് സുരാജാണ്. ഡിസംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യും.രജനീകാന്ത് അഭിനയിച്ച ചിത്രത്തിന്‍റെ റീമേക്കാണ് ഈ ചിത്രം.

Comments

comments