അരുണ്‍ കുമാർ അരവിന്ദും മമ്മൂട്ടിയും ഒന്നിക്കുന്നു


Mammootty Join with Arun Kumar Aravind

കോക്ക്ടെയിൽ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ മികച്ച സിനിമകളുടെ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദിന്‍റെചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഇപ്പോൾ നവാഗതനായ ഷിബു ഗംഗാധരന്റെ പ്രൈസ് ദി ലോർഡ്‌ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഡിസംബറില്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷമാവും അരുണ്‍കുമാര്‍ അരവിന്ദിന്‍റെ ചിത്രം. എഡിറ്റർ. അരുണ്‍ കുമാർ ആദ്യമായി നിർമ്മാതാവാകുന്നവെടി വഴിപാട് എന്ന ചിത്രം ഈ മാസം 29 ന് പ്രദർശനത്തിനെത്തും. ഫഹദ് ഫാസിൽ നായകനാകുന്ന വണ്‍ ബൈ ടു എന്ന ചിത്രമാണ് അരുണ്‍ ഇപ്പോൾ സംവിധാനം ചെയ്ത ചിത്രം.

English Summary : Mammootty Join With Arun Kumar Aravind

Comments

comments