അരവിന്ദ് സ്വാമി തിരിച്ചുവരുന്നുമണിരത്‌നം സിനമയിലെത്തിച്ച അരവിന്ദ് സ്വാമി മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ തന്നെ മടങ്ങി വരുന്നു. സമരാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മടങ്ങി വരവ്. റോജ, ദളപതി, ബോംബെ എന്നീ ചിത്രങ്ങളിലുടെ ഏറെ പ്രശസ്തി നേടിയ നടനാണ് അരവിന്ദ് സ്വാമി.
സ്വന്തം ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇദ്ദേഹം കഴിഞ്ഞ വര്‍ഷങ്ങളില്‍. നിരവധി തമിഴ്, തെലുഗ് ഓഫറുകള്‍ വേണ്ടെന്നുവച്ച സ്വാമി മണിരത്‌നം സമീപിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. രാമേശ്വരത്തെ മനുഷ്യരുടെ
കഥയാണ് ഈ ചിത്രം പറയുന്നത്.
അര്‍ജ്ജുന്‍, പശുപതി, ലാല്‍ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളില്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. ഏതാനും മാസങ്ങള്‍ക്കകം ചിത്രീകരണം ആരംഭിക്കും.

Comments

comments