അയ്യാക്ക് സമ്മിശ്ര പ്രതികരണംമലയാള നടന്‍ പ്രിഥ്വിരാജിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം അയ്യ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ പ്രദര്‍ശനം ആരംഭിച്ചു. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മറാത്തി സംവിധായകന്‍ സച്ചിന്‍ കുണ്ടാല്‍ക്കറാണ്. റാണി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. വലിയ പ്രേക്ഷക ശ്രദ്ധയൊന്നും ചിത്രത്തിന് നേടാനായിട്ടില്ല. പ്രിഥ്വിരാജിന് ചിത്രത്തില്‍ അധികം നേരം വേഷവുമില്ല. എന്തായാലും ഈ ചിത്രത്തിന് പുറകെ യാഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ഔറംഗസേബ് എന്ന ചിത്രത്തില്‍ പ്രിഥിരാജിന് റോള്‍ ലഭിച്ചിട്ടുണ്ട്.

Comments

comments