അയാളും ഞാനും തമ്മില്‍ ഹിന്ദിയിലേക്ക്ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്തേക്കും. പ്രിഥ്വിരാജാണ് ചിത്രം റീമേക്കിന് താല്പര്യം പ്രകടിപ്പിച്ചത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിഥ്വിരാജ് പറയുന്നു. മെഡിക്കല്‍ പ്രൊഫഷന്‍ പശ്ചാത്തലമാകുന്ന അയാളും ഞാനും തമ്മില്‍ ഒരു സീനിയര്‍ ഡോക്ടറുടെയും ജൂനിയര്‍ ഡോക്ടറുടെയും കഥയാണ് പറയുന്നത്. പ്രതാപ് പോത്തന്‍, പ്രിഥ്വിരാജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. റിമ കല്ലിങ്കല്‍, നരേയ്ന്‍, സംവൃത സുനില്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരും അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്.

Comments

comments