‘അയാളും ഞാനും തമ്മില്‍’ ലാല്‍ ജോസ് ചിത്രംഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അയാളും ഞാനും തമ്മില്‍. സഞ്ജയ് ബോബി ടീം തിരക്കഥ എഴുതുന്ന ഈ ചിത്രം ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കും. പ്രിഥ്വിരാജ്, നരേയ്ന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. രമ്യ നമ്പീശന്‍, റീമ കല്ലിങ്കല്‍, സംവൃത സുനില്‍ എന്നിവരാണ് നായകമാര്‍. പ്രതാപ് പോത്തന്‍, കലാഭവന്‍ മണി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.പ്രകാശ്‌ മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments