അയാളും ഞാനും തമ്മില്‍ തീയേറ്ററുകളിലേക്ക്ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായി. മെഡിക്കല്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. പ്രിഥ്വിരാജ്, നരേയ്ന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സംവൃത സുനില്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് നായികമാര്‍. പ്രതാപ് പോത്തനും ഒരു പ്രധാന വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിര്‍മ്മാണം പ്രകാശ് മൂവി ടോണ്‍. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

Comments

comments