അമേയയുവതാരങ്ങളെ അണി നിരത്തി തയ്യാറാകുന്ന ചിത്രമാണ് അമേയ. ഒരു പെണ്‍കുട്ടിയുടെ കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തനിച്ചുള്ള യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. അമേയ എന്ന ഈ പെണ്‍കുട്ടിയുടെ 12 മണിക്കൂര്‍ യാത്രയാണ് അമേയ എന്ന ഈ സിനിമ.
അനന്യ ടൈറ്റില്‍ റോളില്‍ വരുന്നു. നിഷാനും, ഗൗതവും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അഷ്‌റഫ് മുഹമ്മദാണ് സംവിധാനം. തിരക്കഥ ഹര്‍ഷാദ്. സലിംകുമാര്‍, കലാഭവന്‍മണി, സുരാജ്, വിജയരാഘവന്‍, സാദിഖ്, ലെന, സരയു ഗീത വിജയന്‍ എന്നിവരും അഭിനയിക്കുന്നു.
നാസര്‍ മാലികാണ് സംഗീതം. റഫീക് അഹമ്മദ് ഗാനങ്ങള്‍ എഴുതുന്നു. റഫീഖ് വീര ന്യു ഫേസ് സിനിമയുടെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments