അഭിനയ ലാലിന്റെ നായികനാടോടികളിലൂടെ ശ്രദ്ധ നേടിയ അഭിനയ വി. ബോസ് സംവിധാനം ചെയ്യുന്ന ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തില്‍ ലാലിന്റെ നായികയാകുന്നു. ജന്മനാ കേള്‍വിയും, സംസാര ശേഷിയുമില്ലാത്ത പെണ്‍കുട്ടിയാണ് അഭിനയ. നാടോടികളിലൂടെ വന്‍ മാധ്യ ശ്രദ്ധ അഭിനയ നേടിയിരുന്നു. മുമ്പ് വേണുഗോപന്‍ സംവിധാനം ചെയ്ത റിപ്പോര്‍ട്ടര്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയ ഒരു റോള്‍ ചെയ്തിരുന്നു. കൈലാഷ് നായകനാകുന്ന ഈ ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

Comments

comments