അപ്പോത്തിക്കിരിയില്‍ ജയസൂര്യയുടെ പുതിയ സ്റ്റൈല്‍


Appothikkiri-Keralacinema
Jayasoorya’s new style in film Appothikiri

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി രൂപഭാവങ്ങളില്‍ എന്ത് മാറ്റവും വരുത്താന്‍ മനസുകാണിയ്ക്കുന്ന നടനാണ് ജയസൂര്യ. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ ജയസൂര്യ പുതിയ സ്റ്റൈലില്‍ വരുന്നു. മാധവ രാംദാസ് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ തലമൊട്ടയടിച്ചിരിക്കുകയാണ്. ഒരു രോഗിയുടെ വേഷത്തിലാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുന്‍കാല താരം അഭിരാമി വീണ്ടും സിനിമാരംഗത്തേയ്ക്ക് എത്തുന്ന ചിത്രമാണ് അപ്പോത്തിരിക്കിരി. പാലക്കാടാണ്ചി ത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English Summary: Jayasoorya’s new style in film Appothikiri

Comments

comments