അന്നയും റസൂലും ഷൂട്ടിംഗ് ആരംഭിച്ചുചലച്ചിത്ര ഛായാഗ്രാഹകന്‍ രാജിവ് രവി സംവിധായകനാകുന്ന അന്നയും റസൂലും ചിത്രീകരണം ആരംഭിച്ചു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍. ആന്‍ഡ്രിയ ജെറമിയ നായികയായി മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ആഷിഖ് അബുവും ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഡി കട്ട്സ് ഫിലിം കമ്പനിയാണ്.

Comments

comments