അന്ധനായ ക്രിക്കറ്റ് താരമായി ജയസൂര്യ തെരുവുകളില്‍


Jayasurya in Streets as the Blind Cricketer

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ അന്ധനായ ക്രിക്കറ്റ് താരമാകുന്നു. സിനിമയ്ക്കായി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ജയസൂര്യ അന്ധന്റെ റോള്‍ മികച്ചതാക്കാന്‍ കഠിനപരിശീലനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ തെരുവുകളില്‍ അന്ധനായി മേക്കപ്പൊന്നുമില്ലാതെ വടിയും കുത്തിപ്പിടിച്ച് സണ്‍ഗ്ലാസും വച്ച് ജയസൂര്യആളുകള്‍ക്കിടയിലൂടെയും നഗരത്തിലൂടെയുമെല്ലാം കറങ്ങി നടന്ന് പരിശീലനം നടത്തുകയാണ്. അന്ധനായി ഷോപ്പിങ് മാളില്‍ പോവുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. അന്ധ്രരുടെ ക്രിക്കറ്റ് കളിയുടെ കഥ പറയുകയാണ് ചിത്രത്തില്‍. അപര്‍ണ ഗോപിനാഥാണ് നായികയായി എത്തുന്നത്. ലാല്‍, ലാലു അലക്‌സ്, ബാലു വര്‍ഗീസ്, കക്ക രവി, ഇടവേള ബാബു, ഇന്ത്യന്‍ പള്ളാശേരി, സുനില്‍ സുഖദ, കലിംഗ ശശി, കൊച്ചുപ്രേമന്‍, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

English Summary : Jayasurya in Streets as the Blind Cricketer

Comments

comments