അന്ധനായ ക്രിക്കറ്ററായി ജയസൂര്യ എത്തുന്നു


Jayasurya to play the cricketer who is blind
ഏറെ വ്യത്യസ്തകള്‍ ആഗ്രഹിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുള്ള നടനാണ് ജയസൂര്യ. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അന്ധനായ ക്രിക്കറ്റ് കളിക്കാരന്‍റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് അപര്‍ണ ഗോപിനാഥ് ആണ്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടും ഇഷ്ടവിനോദമായ ക്രിക്കറ്റുമായി മുന്നോട്ടുപോവുകയും അന്ധരുടെ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്യുന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. അരുണ്‍ലാലാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

English Summary: Jayasurya to play the cricketer who is blind

Comments

comments