അനൂപ് മേനോന്‍ പുളുവടിക്കാരനാകുന്നു


പുളുവടി ശീലമാക്കിയ പുളുവന്‍ മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്നു. ഷീ ടാക്‌സിക്ക് ശേഷം അനൂപ് മേനോന്‍-സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. മുഴുനീള കോമഡി ചിത്രമായ പുളുവന്‍ മത്തായിയുടെ ഫോട്ടോഷൂട്ട് മൈസൂരില്‍ നടന്നു. നുണകളുടെ ദിനമായ ഏപ്രില്‍ ഒന്നിനായിരിക്കും പുളുവന്‍ മത്തായിയുടെ ചിത്രീകരണം തുടങ്ങുക. ഹിറ്റ് ചിത്രമായ ആഗ്രി ബേബീസിന് ശേഷം ഈ ടീം വീണ്ടുമെന്നിച്ച് കാവ്യ മാധാവന്‍ നായികയായ ഷീ ടാക്‌സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Anoop menon Act as Puluvadi Mathayi

Comments

comments