അനു ഹാസന്‍ മലയാളത്തില്‍പ്രശസ്ത ടെലിവിഷന്‍ അവതാരകയും, കമലഹാസന്‍, ചാരുഹാസന്‍ എന്നിവരുടെ സഹോദരീ പുത്രിയുമായ അനു ഹാസന്‍ മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. തമിഴില്‍ കോഫി വിത്ത് അനു എന്ന പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമിന്റെ അവതാരകയാണ് അനു. കുന്താപുര എന്ന ദ്വിഭാഷാ ചിത്രത്തില്‍ ഒരു ടെലിവിഷന്‍ ജേര്‍ണ്ണലിസ്റ്റിന്റെ വേഷത്തിലാണ് അനു അഭിനയിക്കുന്നത്. ഈശ്വര്‍ ജോയാണ് ചിത്രത്തിന്റെ സംവിധായകന്‍. സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന ചിത്രത്തിലാണ് അനു ഹാസന്‍ ആദ്യമായി അഭിനയിച്ചത്. കമലഹാസനൊപ്പം ആളവന്താന്‍ എന്ന ചിത്രത്തിലും അനു അഭിനയിച്ചിട്ടുണ്ട്. ചാരുഹാസനും അനുവിനൊപ്പം കുന്താപുര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments