അനുശ്രീക്ക് തിരക്കേറുന്നുറിയാലിറ്റി ഷോയിലൂടെ സിനിമയില്‍ രംഗപ്രവേശം ചെയ്ത അനുശ്രീക്ക് ഏറെ അവസരങ്ങള്‍.. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ശ്രദ്ധനേടിയ അനുശ്രീ രാജ് ബാബുവിന്‍റെ സാധാരണക്കാരന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെസ്സ്, കംഗാരു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന റെഡ് വൈന്‍ എന്ന ചിത്രത്തിലും അനുശ്രീക്ക് റോളുണ്ട്. ഇനി അടുത്ത് റിലീസാകാനുള്ള ചിത്രം സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പേടിത്തൊണ്ടനാണ്. അടുത്തമാസം ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

Comments

comments