അനുപ് മേനോന്‍ ക്രിക്കറ്റ് കോച്ചാകുന്ന ചിത്രത്തില്‍ നിവിന്‍ കളിക്കാരനാകുന്നുക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന 1983 എന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് ക്രിക്കറ്റ് കോച്ചിന്റെ വേഷത്തിലെത്തുന്നു. ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ സംവിധാനസംരംഭമായ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയശേഷം കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം എബിസിഡി താരം ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിക്കി ഗില്‍ റാണിയാണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ജോയ് മാത്യു, സൈജു കുറുപ്പ്, നന്ദന്‍, ദിനേശ് നായര്‍, പ്രജോദ്, സീമ ജി നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംസു ഫിലിംസിന്റെ ബാനറില്‍ ടിആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English Summary : Nivin To Become The Cricket Player In The Film Where Anoop Menon Plays The Cricket Coach

Comments

comments