അനന്യയുടെ വിവാഹ നിശ്ചയം തുടക്കത്തിലേ കല്ലുകടിവാലന്റൈന്‍ദിനത്തില്‍ അനന്യയുടെ നിശ്ചയിക്കപ്പെട്ട വിവാഹത്തിന് പ്രശ്‌നങ്ങള്‍.
അനന്യയുടം പിതാവ് പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്കിയ കംപ്ലെയിന്റ് അനുസരിച്ച് വരന്‍ ആഞ്ജനേയന്‍ വിവാഹ മോചനം നടത്തിയ ആളാണ്. ഇത് മറച്ച് വെച്ചാണ് വിവാഹ നിശ്ചയം നടത്തിയത്.
താന്‍ മുമ്പ് വിവാഹം ചെയ്തിരുന്നെന്നും കോഴിക്കോട് സിവില്‍ കോര്‍ട്ടില്‍ ഡൈവോഴ്‌സിന് അപേക്ഷ നല്കിയിട്ടുണ്ടെന്നും ആഞ്ജനേയന്‍ പറഞ്ഞതായറിയുന്നു.
അനന്യ വീട്ടുതടങ്കലിലാണെന്നും, ആദ്യം മുതല്‌ക്കേ ഇയാള്‍ വിവാഹിതനാണെന്നും അനന്യക്കറിയാമായിരുന്നെന്നും പറയപ്പെടുന്നു. അനന്യ ഇയാളുമായി കടുത്ത പ്രണയത്തിലാണത്രേ.ഫെബ്രുവരി 2 നാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

Comments

comments