അനന്യക്ക് വിവാഹംയുവതലമുറയിലെ ശ്രദ്ധേയയായ നായികാ നടി അനന്യ വിവാഹിതയാകുന്നു.നാടോടികള്‍, എങ്കെയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ശ്രദ്ധിക്കപ്പെട്ടത്.
തൃശൂര്‍ സ്വദേശി ആഞ്ജനേയനാണ് വരന്‍. ഫെബ്രുവരി 23 ന് എന്‍ഗേജ്‌മെന്റ് നടക്കും. മാതാപിതാക്കള്‍ ഇടപെട്ട് ഉറപ്പിച്ച വിവാഹമാണ് ഇത് എന്ന് അനന്യ പറയുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങുകള്‍ അനന്യയുടെ പെരുമ്പാവൂരിലുള്ള വീട്ടില്‍ നടക്കും. അടുത്ത ബന്ധുക്കളും, സൂഹൃത്തുക്കളുമേ ക്ഷണിക്കപ്പെട്ടിട്ടുള്ളു.
ബിസിനസ്‌കാരനാണ് ആഞ്ജനേയന്‍.
വിവാഹത്തിന് ശേഷം തുടര്‍ന്ന് അഭിനയിക്കുമോയെന്ന് അറിയില്ലെന്നും, ഭര്‍ത്താവ് ഇക്കാര്യം തീരുമാനിക്കുമെന്നും അനന്യ പറഞ്ഞു. തന്റെ മാതാപിതാക്കളുടെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടയാണെന്നും അനന്യ പറഞ്ഞു. അനന്യ ഇപ്പോള്‍ ഇരവും പകലും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Comments

comments