അഞ്ചു സുന്ദരികളുടെ കഥയുമായി അഞ്ചു സംവിധായകര്‍മലയാളത്തിലെ അഞ്ചു പ്രമുഖ സംവിധായകര്‍ അഞ്ചു ചെറുകഥകളെ കൂട്ടിയിണക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് അഞ്ചു സുന്ദരികള്‍. യുവനിര സംവിധായകരായ അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, അമല്‍ നീരദ്, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രത്തിന്‍റെ സംവിധായകര്‍ . രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊച്ചി മഹാരാജാസ് കോളേജില്‍ ഒരേ കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയ അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അഞ്ച് സിനിമകള്‍ സംഗമിക്കുന്ന ഈ ആന്തോളജി നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയ്ക്ക് മലയാളത്തിലെ യുവ സംവിധായകരുടെ സമര്‍പ്പണം കൂടിയാണ്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും സഹപാഠികള്‍ തന്നെ.

അഞ്ചു സുന്ദരികളായി കാവ്യമാധവന്‍, ഇഷാ ഷര്‍വാണി, ഹണി റോസ്, അഷ്മിത സൂദ് വാണി, റീനു മാത്യൂസ് എന്നിവര്‍ അഞ്ചു സുന്ദരികളായി എത്തുമ്പോള്‍ നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, ബിജുമേനോന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്മാരാവുന്നു. എം. മുകുന്ദന്‍, ആര്‍. ഉണ്ണി, ശ്യാംപുഷ്ക്കകരന്‍, അഭിലാഷ് കുമാര്‍, ഹാഷിര്‍ മുഹമ്മദ്, മുനീര്‍ അലി, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് തിരക്കഥകളെഴുതിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അടുത്ത മാസം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും.

Comments

comments