അജ്മല്‍ വീണ്ടും മലയാളത്തില്‍തമിഴില്‍ തിരക്കുള്ള നടനായി മാറിയ ശേഷം അജ്മല്‍ അമീര്‍ വീണ്ടും മലയാളത്തിലെത്തുന്നു. പുതുമുഖ സംവിധായകന്‍ സുവിധ് വില്‍സണ്‍ന്റെ ബാംഗിള്‍സ് എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ മടങ്ങിവരുന്നത്.
മാടമ്പി, പ്രണയകാലം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവനടനാണ് അജ്മല്‍. ശ്യാം എസ്.മേനോനാണ് ബാംഗിള്‍സിന്റെ തിരക്കഥ. കോ എന്ന ചിത്രത്തിലൂടെ തമഴില്‍ മികച്ച മുന്നേറ്റം നടത്താന്‍ അജ്മലിനായി. ഒരു കാമറാമാന്റെ വേഷമാണ് ബാംഗിള്‍സില്‍ അജ്മലിന്. ചിത്രം മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങും.

Comments

comments