അക്കു അക്ബറും ജയറാം ചിത്രത്തില്‍ കാളിദാസുംഭാര്യ അത്ര പോര എന്ന സിനിമയ്ക്കു ശേഷം അക്കു അക്ബറും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഉത്സാഹക്കമ്മിറ്റി. ഈ ചിത്രത്തില്‍ ജയറാമിന്‍റെ മകന്‍ കാളിദാസും അഭിനയിക്കുന്നുണ്ട്. ഷൈജു അന്തിക്കാട് ഒരുക്കിയ തിരക്കഥയില്‍ പഴയകാല നടി ഷീല, ലാല്‍,​ ബാബുരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പൂര്‍ണമായും ഒരു കോമഡിയെ ആസ്പദമാക്കി നിര്‍മ്മിക്കു ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീരാണ് ജയറാമിന്റേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.

English Summary : The film of Aku Akbar and Jayram will also have kalidasan

Comments

comments