Zello വാക്കി ടോക്കി – വൈ-ഫി വോയ്സ് ചാറ്റ്


ഫോണ്‍ ഉപയോഗിച്ചുള്ള സംസാരം പണം മുടക്കുള്ളതാണ്. ഒരേസമയം ഇരുവശത്തും ഒരേ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് കാശുമുടക്കില്ലാതെ സംസാരിക്കാവുന്ന സ്കൈപ്പ്, നിംബസ് തുടങ്ങി അനേകം സര്‍വ്വീസുകളുണ്ട്. ആന്‍ഡ്രോയ്ഡ്, ബ്ലാക്ക് ബെറി, ഐ ഫോണ്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് സെല്ലോ വാക്കി ടോക്കി. കംപ്യൂട്ടര്‍, മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ നടത്താനുപയോഗിക്കാവുന്ന ഒന്നാണിത്. യൂസര്‍ഫ്രണ്ട് ലി ഇന്റര്‍ഫേസുള്ള ഇത് റേഡിയോക്ക് സമാനമാണ്. ഇതിന് കംപ്യൂട്ടര്‍ വേര്‍ഷനുമുണ്ട്. ഫോണ്‍ ഓഫാണെങ്കിലും മെസേജ് സേവ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

http://zello.com

Comments

comments