യുട്യൂബ് വീഡിയോ പോപ് അപ് വിന്‍ഡോയില്‍


Watch youtube on window - Compuhow.com
മറ്റ് ജോലികള്‍ക്കിടെ, അല്ലെങ്കില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യുന്നതിനിടെ നിങ്ങള്‍ക്ക് യുട്യൂബ് കാണേണ്ടതായി വരാം. ചിലപ്പോള്‍ വര്‍ക്കിനിടെ ഒന്നു റിലാക്സ് ചെയ്യാനായി ഒരു സിനിമാപ്പാട്ട് കാണാനാവും. അതിന് യുട്യൂബ് സൈറ്റ് തുറന്ന് ഫുള്‍പേജില്‍ കാണേണ്ടതില്ല.
വളരെ കോംപാക്ടായി ചെറിയൊരു വിന്‍ഡോയില്‍ തുറന്ന് വച്ച പേജിന് മുകളിലായി തന്നെ യൂട്യൂബ് കാണാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Search On YouTube.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അഡ്രസ് ബാറിനരികെ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഓപ്പണായി വരുന്ന പോപ് അപ് വിന്‍ഡോയില്‍ ആവശ്യമുള്ള വീഡിയോ സെര്‍ച്ച് ചെയ്യുക. റസള്‍ട്ടില്‍ കാണിക്കുന്ന വീഡിയോയില്‍ നിന്ന് സെലക്ട് ചെയ്യുക.
വളരെ സൗകര്യപ്രദമായി വീഡിയോ കാണാമെന്നതാണ് ഇതിന്‍റെ മെച്ചം.

DOWNLOAD

Comments

comments