ഡെസ്ക്ടോപ്പില്‍ നിന്ന് യുട്യൂബ് വീഡിയോ കാണാന്‍ രണ്ട് ടൂളുകള്‍


യൂട്യൂബ് എന്‍ജോയ്മെന്‍റിനായും മറ്റ് ആവശ്യങ്ങള്‍ക്കായും ഇന്ന് ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട. വാര്‍ത്താ ചാനലുകളും, വിദ്യാഭ്യാസ പരിപാടികളും ഏറെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്നുണ്ട്. എളുപ്പത്തില്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
YTubePlayer

വിന്‍ഡോസിലും, മാകിലും റണ്‍ ചെയ്യുന്ന പ്രോഗ്രാമാണിത്. ഉപകാരപ്രദമായ ഏറെ സവിശേഷതകള്‍ ഇതിലുണ്ട്. ഇതില്‍ നിങ്ങള്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി വീഡിയോകള്‍ ഷെയര്‍ ചെയ്യാനും സാധിക്കും. പാട്ടുകള്‍ കണ്ടെത്തി പ്ലേ ചെയ്യാന്‍ സഹായിക്കുന്ന റേഡിയോ ട്യൂബ് എന്ന സര്‍വ്വീസും ഇതില്‍ ലഭിക്കും. അതുപോലെ സ്പെസിഫിക്കായ സെര്‍ച്ച് ഒപ്ഷന്‍സും ഉണ്ട്.
നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടുമായി ആപ്ലിക്കേഷന്‍ സിങ്ങ്ക്രൊണൈസ് ചെയ്യാനും ഇതില്‍ സാധിക്കും.
http://www.ytubeplayer.com/

YTWatcher

ഇതൊരു പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. കോംപാക്ടായ ഉപയോഗത്തിന് ഈ ആപ്ലിക്കേഷന്‍ ഉപകരിക്കും. നിങങളുടെ യുട്യൂബ് അക്കൗണ്ടുമായി YTWatcher ലിങ്ക് ചെയ്താല്‍ മാത്രമേ മുഴുവന്‍ ഫങ്ങ്ഷണാലിറ്റിയും ലഭിക്കൂ.
Download

Comments

comments