യുട്യൂബും കുട്ടികളും


Childrens saftey on youtube - Compuhow.com
ഏറെ ഉപയോഗിക്കപ്പെടുന്നതാണെങ്കിലും യുട്യൂബ് എല്ലാ പ്രായക്കാര്‍ക്കും ഉപയഗിക്കാന്‍ പറ്റുന്ന ഒന്നല്ല. കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ പ്രായത്തിന് യോജിക്കാത്ത വീഡിയോകളിലേക്കെത്താന്‍ സാധ്യത ഏറെയാണ്. അതിനാല്‍ തന്നെ കുട്ടികള്‍ യുട്യൂബ് ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ നല്കേണ്ടതാണ്. അതില്‍പെട്ട ചില പ്രധാന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. സേഫ്റ്റി മോഡ് – യുട്യൂബില്‍ സേഫ്റ്റി മോഡ് ലഭ്യമാണ്. ഇത് വഴി അനുയോജ്യമല്ലാത്ത വീഡിയോകളെ തടയാനാവും. ഈ ലോക്കിങ്ങ് ബ്രൗസറിനെ ആധാരമാക്കിയായതിനാല്‍ പല ബ്രൗസറുകള്‍ ഒരു കംപ്യൂട്ടറിലുണ്ടെങ്കില്‍ അവയിലെല്ലാം ഇത് ചെയ്യണം. ഇതിന് ആദ്യം യുട്യബില്‍ ലോഗിന്‍ ചെയ്യുക. ശേഷം Safety സെക്ഷന്‍ ക്ലിക്ക് ചെയ്യുക.

Zuitube - Compuhow.com

2. ZuiTube
ഇതിനെ പറ്റി ഒരുപക്ഷേ നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടാകില്ല. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിനായുളള സംവിധാനമാണിത്. ഇതില്‍ കുട്ടികള്‍ക്ക് യോജിച്ച യുട്യൂബ് വീഡിയോകള്‍ കണ്ടെത്താം. ഇതുപയോഗിക്കുമ്പോള്‍ കുട്ടികളുടെ ഉപയോഗം സംബന്ധിച്ച് ആഴ്ച തോറും റിപ്പോര്‍ട്ട് ലഭിക്കാന്‍ വരെ സഹായിക്കും.
http://www.zui.com/videos

3. ഫില്‍റ്ററുകള്‍ – ഇന്‍റര്‍നെറ്റ് ഫില്‍റ്ററുകള്‍ ഉപയോഗിച്ച് അനുയോജ്യമല്ലാത്ത വീഡിയോകള്‍ തടയാനാവും. K9 Web Protection, OpenDNS FamilyShield എന്നിവ ഇതിന് പറ്റുന്നതാണ്.

4. കംപ്യൂട്ടര്‍ പൊതു സ്ഥലത്ത് വെയ്ക്കുക – യുട്യൂബിന്‍റെ കാര്യത്തില്‍ മാത്രമല്ല കംപ്യൂട്ടര്‍ ഉപയോഗത്തില്‍ മുഴുവനും ഇത് പ്രായോഗികമാക്കിയാല്‍ നന്ന്. കുട്ടികള്‍ സ്വകാര്യമായ ബ്രൗസ് ചെയ്യുന്നത് തടയുകയും എല്ലാവരുടെയും നോട്ടം ചെല്ലുന്ന ഒറു പൊതുവായ ഇടത്ത് കംപ്യൂട്ടര്‍ സ്ഥാപിക്കുകയും ചെയ്യുക. ഇതുവഴി ദുരുപയോഗം കുറയ്ക്കാനാവും.

Comments

comments