ഇമെയിലുകള്‍ വായിച്ചോ എന്നറിയാം


yesware - Compuhow.com
ഇമെയിലുകള്‍ അയക്കുമ്പോള്‍ അവ തുറന്ന് വായിക്കപ്പെടും എന്ന പ്രത്യാശ നമുക്കുണ്ട്. എന്നാല്‍ ഒരു മറുപടി ലഭിക്കുമ്പോളേ അത് വായിക്കപ്പെട്ടു എന്ന കാര്യത്തിന് ഉറപ്പ് ലഭിക്കുകയുള്ളൂ. പലപ്പോഴും മെയിലുകള്‍ വഴി ഓഫീഷ്യലായി ഇടപാടുകള്‍ നടത്തുമ്പോള്‍ മെയില്‍ കിട്ടിയില്ല എന്ന മറുപടി പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ഇമെയില്‍ ട്രാക്കിങ്ങ്. നിലവില്‍ ജിമെയില്‍ ഇത്തരമൊരു സംവിധാനമില്ല. പകരം തേര്‍ഡ് പാര്‍‌ട്ടി ടൂളുകള്‍ ഇതിനായി ഉപയോഗിക്കാം. ബനാനാടാഗ് പോലുള്ളവയെ സംബന്ധിച്ച് ഇവിടെ നേരത്തെ എഴുതിയിട്ടുണ്ട്.

ജിമെയില്‍ ട്രാക്കിങ്ങ് സാധ്യമാക്കുന്ന ഒരു ചെറിയ ആപ്ലിക്കേഷനാണ് Yesware. ഇത് ഫ്രീയായി ഉപയോഗിക്കാനാവും.
ഇത് ഉപയോഗിക്കാന്‍ ആദ്യം Yesware സൈറ്റില്‍ പോയി “add yesware to Gmail ക്ലിക്ക് ചെയ്യുക.
ഇത് വഴി ഒരു എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്ത് Activate now ക്ലിക്ക് ചെയ്യുക.
പുതിയ വിന്‍ഡോയില്‍ പെര്‍മിഷനുകള്‍ Accept ചെയ്യുക.

salesforce അക്കൗണ്ട് ഉപയോഗിക്കണമോയെന്ന് ചോദിക്കും. ഇത് പണം നല്കി ഉപയോഗിക്കേണ്ടതായതിനാല്‍ ഒഴിവാക്കുക.
ഇന്‍ബോകില്‍ മുകളിലായി events, emails, schedule തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വിന്‍ഡോ കാണാനാവും.
മെയിലുകള്‍ ട്രാക്ക് ചെയ്യാന്‍ കംപോസ് വിന്‍ഡോയില്‍ താഴെ കാണുന്ന track ചെക്ക് ചെയ്യുക.

ഇനി അയച്ച മെസേജ് തുറക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
ഒരു മാസം 100 മെയിലുകള്‍ ഇത്തരത്തില്‍ ട്രാക്ക് ചെയ്യാം.

DOWNLOAD

Comments

comments