പഴയ പ്രോഗ്രാമുകള്‍ വിന്‍ഡോസ് 7 ല്‍ വര്‍ക്ക് ചെയ്യിക്കാന്‍..


വിന്‍ഡോസ് എക്‌സ്.പിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പല പ്രിയപ്പെട്ട പ്രോഗ്രാമുകളും വിന്‍ഡോസ് 7 ല്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണോ നിങ്ങള്‍? രണ്ട് രീതിയില്‍ ഇവ സെവനില്‍ വര്‍ക്ക് ചെയ്യിപ്പിക്കാന്‍ സാധിക്കും.
1. കോംപാറ്റിബിലിറ്റി മോഡ്.
എക്‌സിക്യൂട്ടബിള്‍ ഫയലിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
പ്രോപ്പര്‍ട്ടീസ് എടുക്കുക
കോംപാറ്റിബിലിറ്റി ടാബില്‍ ക്ലിക്ക് ചെയ്യുക
ആവശ്യമെങ്കില്‍ change settings for all users ക്ലിക്ക് ചെയ്യുക
Run this programme in compatibility mode for… എന്നത് ചെക്ക് ചെയ്യുക.
ഡ്രോപ്പ് ഡൗണ്‍ ബോക്‌സില്‍ പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റം സെലക്ട് ചെയ്യുക.
Apply , OK ക്ലിക്ക് ചെയ്യുക
ഇത് സാധ്യമായില്ലെങ്കില്‍ താഴെ പറയുന്ന വിദ്യ പരീക്ഷിക്കാം.
2. മൈക്രോസോഫ്‌ററില്‍ നിന്നുള്ള Application Compatibilty tool kitഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതില്‍ നിരവധി ഫീച്ചേഴ്‌സുണ്ട്.

Comments

comments