എം.എസ് ഓഫീസ് ഓണ്‍ലൈനില്‍…


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഓഫീസ് പാക്കേജ് എം.എസ് ഓഫീസ് തന്നെയാണ്. കാലങ്ങളായി ഏറെ അപ്ഡേഷനുകളോടെ ലഭ്യമാക്കുന്ന ഓഫീസ് പ്രോഗ്രാമുകള്‍ ഏറെ പ്രയോജനകരമായവയാണ്.ഇപ്പോള്‍ Office Online എന്ന പേരില്‍ മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകള്‍ ഓണ്‍ലൈന്‍ ഉപയോഗത്തിനായി ക്രോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.
office online - Compuhow.com
Word Online എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ new blank document, browse through templates എന്നിവ കാണാനാവും. ഇത് ഓപ്പണ്‍ ചെയ്താല്‍ വേഡിന് സമാനമായ ടൂളുകളുമായി വേര്‍ഡ് ഓണ്‍ലൈന്‍ കാണാം.

വേര്‍ഡില്‍ ഏറ്റവും പ്രധാനപ്പെട്ടവയും., ഏറെ ഉപയോഗമുള്ളതുമായ ഒപ്ഷനുകള്‍ ഇവിടെ കാണാം. File, Home, Page Layout, Review ,View എന്നിവയാണ് ഇവിടെയുള്ള മെനു.
എക്സല്‍, പവര്‍ പോയിന്‍റ്, വണ്‍ നോട്ട് എന്നിവയും ലഭ്യമാണ്. ഇവ ഫ്രീയായി ഉപയോഗിക്കാം. ക്രോം ബ്രൗസറില്‍ മാത്രമല്ല, ഒ.എസിലും ഈ പ്രോഗ്രാമുകള്‍ ഉപയോഗിക്കാനാവും.

ഡൗണ്‍ലോഡ്

Comments

comments