വിന്‍ഡോസ് സ്റ്റാര്‍ട്ട്അപില്‍ വെല്‍കം നോട്ട്


രജിസ്ട്രിയിലെ ഒരു ചെറിയ ട്രിക്കുപയോഗിച്ച് കംപ്യൂട്ടര്‍ തുറക്കുന്ന ഓരോ സമയത്തും നിങ്ങള്‍ക്ക് ഒരു വെല്‍കം നോട്ട് ഡിസ്‌പ്ലേ ചെയ്യാം.
ഇതിന് ആദ്യം Run ല്‍ Regedit എന്ന് ടൈപ്പ് ചെയ്യുക
HKEY_LOCAL_MACHINESOFTWAREMicrosoftWindowsCurrentVersionpoliciessystem
എന്നത് നാവിഗേറ്റ് ചെയ്യുക
ഇനി വലത് വശത്ത് legalnoticecaption എന്നത് സെലക്ട് ചെയ്യുക
ഇത് ഇല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് new സെലക്ട് ചെയ്യുക.
അതിന്റെ പേര് legalnoticecaption എന്ന് നല്കുക
ഇനി പേരില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് modify ക്ലിക്ക് ചെയ്യുക
ഇനി value data എന്നതിന്റെ താഴെ സ്‌പേസില്‍ വെല്‍കം നോട്ടിന്റെ ടൈറ്റില്‍ നല്കുക
legalnoticetext എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Modify ക്ലിക്ക് ചെയ്യുക. ഇത് കണ്ടില്ലെങ്കില്‍ മുകളില്‍
പറഞ്ഞത് പോലെ പുതിയത് ക്രിയേറ്റ് ചെയ്യുക
value data താഴെ സ്‌പേസില്‍ വെല്‍കം നോട്ട് നല്കുക.
സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്തുകഴിയുമ്പോള്‍ ചെയതത് ഇഫക്ടീവാകും.

Comments

comments