വിന്‍ഡോസ് 8 തീമുകള്‍ മുന്‍ വേര്‍ഷനുകളില്‍ ഉപയോഗിക്കാം


വിന്‍ഡോസ് 8 ല്‍ സപ്പോര്‍ട്ട് ചെയ്യുന്ന മനോഹരമായി ചില തീമുകള്‍ മൈക്രോസോഫ്ററ് സൈറ്റിലുണ്ട്. എന്നാല്‍ നിങ്ങള്‍ പുതിയ വേര്‍ഷനിലേക്ക് മാറാന്‍ താല്പര്യപ്പെടുന്നില്ലെങ്കില്‍ ഈ തീമുകള്‍ നിങ്ങളുടെ പഴയ വേര്‍ഷനില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധം മാറ്റാം.
വിന്‍ഡോസ് തീം ഫയലുകള്‍ക്ക് .themepack എന്ന എക്സ്റ്റന്‍ഷനുണ്ട്. എന്നാല്‍ വിന്‍ഡോസ് 8 തീമുകള്‍ .deskthemepack എക്സ്റ്റന്‍ഷനാണ് ഉപയോഗിക്കുന്നത്. ഇത് 7 സിപ് പ്രോഗ്രാം ഉപയോഗിച്ച് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.
7 സിപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം .deskthemepack ഫയല്‍ വിന്‍ഡോസ് തീം ഗാലറിയില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യുക. F2 അമര്‍ത്തി ഇത് റീനെയിം ചെയ്ത് ഫയല്‍ എക്സ്റ്റന്‍ഷന്‍ .7z എന്നാക്കുക. ഇനി ഇതില്‍ റൈറ്റ് ക്ലിക് ചെയ്ത് എക്സ്ട്രാക്ട് ചെയ്യാം. ഇനി ഇവ നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് പിക്ചറായി സെറ്റ് ചെയ്യാം.

Comments

comments