വിന്‍ഡോസ് 8 സ്റ്റൈല്‍ കവര്‍ ഫോട്ടോ മേക്കര്‍


വിന്‍ഡോസ് 8 പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധ നേടിയത് അതിന്‍റെ ഡെസ്ക്ടോപ്പ് വഴിയാണ്. ടൈല്‍ സ്റ്റൈലിലുള്ള ക്രമീകരണം ആകര്‍ഷകമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. വിന്‍ഡോസ് 8 ഒരു വിജയമോ പരാജയമോ ആയാലും ഈ സ്റ്റൈല്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറുകയാണ്. ഫേസ് ബുക്കിലെ കവര്‍ ഫോട്ടോ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങനെ വിന്‍ഡോസ് 8 സ്റ്റൈലില്‍ നിര്‍മ്മിക്കാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനുണ്ട്. കവര്‍ ഫോട്ടോയില്‍ കാണുന്ന ഓരോ ഐക്കണും മാറ്റി പകരം നിങ്ങളുടെ ഇഷ്ടചിത്രങ്ങള്‍ വെയ്ക്കാം. എന്നാല്‍ സ്കൈഡ്രൈവ്, എക്സ്പ്ലോറര്‍, തുടങ്ങിയവയുടെ ഐക്കണുകള്‍ മാറ്റാനാവില്ല. ചിത്രങ്ങള്‍ക്കൊപ്പം ബാക്ക് ഗ്രൗണ്ട് കളറും മാറ്റം വരുത്താന്‍ സാധിക്കും.

Download

Comments

comments