വിന്‍ഡോസ് 8 കണ്‍സ്യൂമര്‍ പ്രിവ്യു ലോഞ്ച് ചെയ്തു.


ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ വിന്‍ഡോസ് 8 കണ്‍സ്യൂമര്‍ പ്രിവ്യു അവതരിപ്പിച്ചു. ഇത് അവതരിപ്പിക്കുമ്പോള്‍ നടത്തിയ പ്രസ്താവനയില്‍ വിന്‍ഡോസിന്റെ ഭാവി മൊബൈല്‍ ഡിവൈസുകളിലാണ് എന്ന് പ്രസ്താവിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിനെ പരാമര്‍ശിച്ചില്ല. ലാപ്‌ടോപ്പ്, ടാബലറ്റ് എന്നിവയാണ് ലഭ്യമാക്കുന്നത് എന്നത് ഇതില്‍ നിന്ന് ഊഹിക്കാം.
കണ്‍സ്യൂമര്‍ പ്രിവ്യു അവതരിപ്പിച്ചപ്പോള്‍ മുതല്‍ ലൈവായി ലഭ്യമായി. മൈക്രോസോഫ്റ്റിന്റെ പ്രസ്താവന പ്രകാരം ലോഞ്ച് ചെയ്ത് 1 മണിക്കൂറിനുള്ളില്‍ 70 രാജ്യങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ഡിസംബര്‍ 2011 ല്‍ പ്രിവ്യു അവതരിപ്പിച്ചിരുന്നു. ഇതോടൊപ്പം ഫ്രീ ആപ്ലിക്കേഷനുകളുമുണ്ട്.
2011 സെപ്തംബറില്‍ ഡെവലപ്പേഴ്‌സ് പ്രിവ്യു അവതരിപ്പിച്ചതിന് ശേഷം 100000 ്പ്‌ഡേറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ്, ചൈനീസ് എന്നി ഭാഷകളില്‍ പ്രിവ്യ ലഭിക്കും.

Comments

comments