ചില വിന്‍ഡോസ് 7 ട്രിക്കുകള്‍


ടാസ്ക്ബാറില്‍ നിന്ന് പ്രോഗ്രാമുകള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുന്നത് സധാരണ ചെയ്യാറുള്ളതാണല്ലോ. പലപ്പോഴും എളുപ്പത്തില്‍ പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്യാനായി ടാസ്കബാറിലേക്ക് ആഡ് ചെയ്യാറുമുണ്ട്. മൗസ് ക്ലിക്ക് ഒഴിവാക്കി എളുപ്പത്തില്‍ ടാസ്ക്ബാറില്‍ നിന്ന് പ്രോഗ്രാം ഓപ്പണ്‍ ചെയ്യാന്‍ windows കീയില് അമര്‍ത്തുന്നതിനൊപ്പം ടാസ്ക്ബാറില്‍ എത്രാമതാണ് ഐക്കണ്‍ എന്നതിന്‍റെ നമ്പര്‍ കൂടി അടിച്ചാല്‍ അത് ഓപ്പണാവും


നിങ്ങളുടെ ഫേവറിറ്റ് പ്രോഗ്രാമുകള്‍ക്ക് കീ ബോര്‍ഡ് ഷോര്‍ട്ട് കട്ട് നല്കിയാല്‍ അവ എളുപ്പം തുറക്കാം. അതിന് പ്രോഗ്രാമിന്റെ ഷോര്‍ട്ട് കട്ടിലോ മെനുവിലോ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. ഷോര്‍ട്ട് കട്ട് കീ നല്കാവുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് ഒരെണ്ണം ടൈപ്പ് ചെയ്ത് നല്കാം. നിലവിലുള്ള ഷോര്‍ട്ട് കട്ടുകളുമായി ക്ലാഷ് ആവാതെ ശ്രദ്ധിക്കുക.


നിങ്ങള്‍ ഒരു പ്രധാനപ്പെട്ട കാര്യം കംപ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കേ അല്പസയത്തേക്ക് പുറത്തേക്ക് പോകേണ്ടി വരുന്നു എന്ന് കരുതുക. കംപ്യൂട്ടര്‍ മറ്റുള്ളവര്‍ ആ സമയത്ത് ഉപയോഗിക്കാതിരിക്കാന്‍ എളുപ്പത്തില്‍ ലോക്ക് ചെയ്യാം. അതിന് win+L അമര്‍ത്തുക.

Comments

comments