വിന്‍ഡോസ് 7 ടിപ്സ്

എല്‍.സി.ഡി മോണിട്ടറുകളിലും, ലാപ് ടോപ്പുകളിലും മികച്ച ക്ലാരിറ്റിയില്‍ വിന്‍ഡോസ് 7 ലഭിക്കാന്‍ ഈ ഒപ്ഷന്‍ ഉപയോഗിക്കാം. ഇതിന് എന്ന് സ്റ്റാര്‍ട്ട് മെനു സെര്‍ച്ച് ബോക്സില്‍ cttune.exe എന്ന് ടൈപ്പ് ചെയ്ത് നല്കുക. അതില്‍ Adjust ClearType Text സെലക്ട് ചെയ്യുക.

പവര്‍ ബട്ടണ്‍ കസ്റ്റമൈസ് ചെയ്യാം

സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മെനുവില്‍ സാധാരണഗതിയില്‍ താഴെ ഷട്ട് ഡൗണ്‍ ഒപ്ഷനാണ് ഉണ്ടാവുക. എന്നാല്‍ ഇതിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് റീസ്റ്റാര്‍‍ട്ട്, ലോഗ് ഓഫ് എന്നിവയൊക്കെ സെലക്ട് ചെയ്യാം.

എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ലോഗോഫ് ചെയ്യുകയോ, ഹൈബര്‍നേറ്റ് ചെയ്യുകയോ ചെയ്യാറുണ്ടെങ്കില്‍ ഇത് മാറ്റാം.

ഇതിന് സ്റ്റാര്‍ട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടിസില്‍ Power button action എന്നിടത്ത് വേണ്ടുന്നത് സെലക്ട് ചെയ്യുക. അപ്ലൈ നല്കുക.