വിന്‍ഡോസ് 7 ലെ റിമോട്ട് മീഡിയ സ്ട്രീമിങ്ങ്


വിന്‍ഡോസ് സെവന്‍ മീഡിയ പ്ലെയര്‍ 12 ഒരു മികച്ച ഫീച്ചര്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇന്റര്‍നെറ്റ് മീഡിയ ഷെയറിങ്ങ് ഫീച്ചറാണിത്. മറ്റൊരു കംപ്യൂട്ടറിലെ ണീഡിയ ഫയലുകള്‍ നമ്മളുടെ കംപ്യൂട്ടറില്‍ ഇന്റര്‍നെറ്റ് വഴി പ്ലേ ചെയ്യുന്ന സംവിധാനമാണിത്.
റിമോട്ട് കംപ്യൂട്ടര്‍ സെറ്റപ്പിന് സമാനമായ പ്രവൃത്തി ആണിത്.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം മീഡിയ പ്ലെയര്‍ ഓപ്പണ്‍ ചെയ്ത് stream എടുത്ത് Allow access to home media സെലക്ട് ചെയ്യുക.

അടുത്തതായി ഓണ്‍ലൈന്‍ ഐ.ഡി ഉപയോഗിച്ച് ലിങ്ക് ചെയ്യണം.

നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഐ.ഡി ഇല്ലെങ്കില്‍ നിങ്ങള്‍ വിന്‍ഡോസ് ലൈവ് പ്രൊവൈഡര്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യുക. അതില്‍ ADD an online provider ക്ലിക് ചെയ്യുക.

ഇപ്പോള്‍ ഒരു വെബ് ബ്രൗസര്‍ തുറക്കപ്പെടുകയും അതില്‍ ഒരു ഓണ്‍ലൈന്‍ ഐ.ഡി പ്രൊവൈഡര്‍ പ്ലഗിന്‍ സെലക്ട് ചെയ്യുകയും ചെയ്യുക.
പ്ലഗിന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി വിന്‍ഡോസ് ലൈവില്‍ ലോഗിന്‍ ചെയ്യുക.

ഇനി മീഡിയ പ്ലെയറില്‍ Allow internet access to home media ക്ലിക്ക് ചെയ്യുക

ഒരു UAC പ്രോംപ്റ്റിന് ശേഷം കണ്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ വരും.

ഇതോടെ നിങ്ങളുടെ കോണ്‍ഫിഗുറേഷന്‍ കഴിഞ്ഞു. ഇത സ്‌റ്റെപ്പ് മറ്റേ കംപ്യൂട്ടരിലും ചെയ്യുക.രണ്ടും കോണ്‍ഫിഗര്‍ ചെയ്ത ശേഷം മീഡിയ പ്ലെയര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇനി നിങ്ങള്‍ക്ക് Other libraries ല്‍ ഷെയേര്‍ഡ് ഫയലുകള്‍ കാണാം.

Comments

comments