വിന്‍ഡോസ് 7 ല്‍ രജിസ്ട്രി എഡിറ്റര്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാം


വിന്‍ഡോസിലെ രജിസ്ട്രി എഡിറ്റര്‍ പവര്‍ഫുള്ളായ ഒരു ടൂളാണ്.എന്നാല്‍ ഇത് തെറ്റായ വിധത്തില്‍ ഉപയോഗിക്കാനിടയായാല്‍ സ്ിസ്റ്റത്തില്‍ വലിയ തകരാറുകളുമുണ്ടാക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ രജിസ്ട്രിയില്‍ മാറ്റം വരുത്തുന്നത് തടയാം. അഡ്മിനിസ്‌ട്രേറ്റര്‍ അക്കൗണ്ടുപയോഗിച്ച് എല്ലാ അക്കൗണ്ടുകളിലും ഇത് ബാധകമാക്കാം.
വിന്‍ഡോസ് 7 പ്രൊഫഷണല്‍, വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ്, വിന്‍ഡോസ് 7 എന്റര്‍പ്രൈസ് എന്നിവയിലേ ഇത് വര്‍ക്ക് ചെയ്യൂ.
windows+R അമര്‍ത്തി Run dialog box തുറക്കുക.

gpedit.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇത് windows group policy editor തുറക്കും.

user Configuration എടുത്ത് Administrative templates എടുക്കുക.

Administrative templates ല്‍ system സെലക്ട് ചെയ്യുക.
Prevent access to registry editing tools ഓപ്പണ്‍ ചെയ്യുക.

Enable ക്ലിക്ക് ചെയ്യുക.

Comments

comments