വിന്‍ഡോസ് 7 ലെ പിന്‍ചെയ്ത ഐറ്റങ്ങളഉം, ഷോര്‍ട്ട് കട്ടും


വിന്‍ഡോസ് സെവനിലെ മികച്ച ഒരു സൗകര്യമാണല്ലോ ടാസ്‌ക്ബാറില്‍ പ്രോഗ്രാമുകള്‍ പിന്‍ ചെയ്യുക എന്നത്. മൗസ് ഉപയോഗിക്കാതെ തന്നെ ഈ പിന്‍ ചെയ്ത ഐറ്റങ്ങള്‍ സെലക്ട് ചെയ്യാനും, ഓപ്പണ്‍ ചെയ്യാനും സാധിക്കും. അതിനുള്ള ഷോര്‍ട്ട് കട്ടുകള്‍ താഴെ.
windows key + number – ഇത് 0 മുതല്‍ 9 വരെയാണ്. ഇടത് നിന്ന് വലത് വശത്തേക്ക് നമ്പര്‍ അനുസരിച്ച് സെലക്ട് ചെയ്യാം. 0 എന്നത് പത്താണ്.
windows key + T – ആദ്യ ഐറ്റത്തിന് വേണ്ടി ഉപയോഗിക്കാം. ഇത് വീണ്ടും അമര്‍ത്തിയാല്‍ അടുത്ത പിന്‍ ചെയ്ത ഐറ്റങ്ങളിലേക്ക് മാറും.
left or Right Arrow key – കീക്കനുസരിച്ച് ഇടതേക്കും വലതുവശത്തേക്കും.
Shiift + win key + T – ഇടത് വശത്തെ അടുത്ത ഐറ്റം സെലക്ട് ചെയ്യാന്‍
Spacebar – ഫോക്കസിലുള്ള പിന്‍ ചെയ്ത ഐറ്റം തുറക്കാം
Shift + F10 – ഫോക്കസിലുള്ള പിന്‍ ചെയ്ത ഐറ്റത്തിന്റെ context മെനു കാണാന്‍.

Comments

comments