വിന്‍ഡോസ് 7 ല്‍ രണ്ട് പാര്‍ട്ടിഷനുകള്‍ മെര്‍ജ് ചെയ്യാം


ബ്രാന്‍ഡഡ് കംപ്യൂട്ടറുകല്‍ വാങ്ങുമ്പോള്‍ പലപ്പോഴും c പാര്‍ട്ടിഷനില്‍ സ്‌പേസ് കുറവായിരിക്കും. വേറൊരു പാര്‍ട്ടിഷന്‍ മെര്‍ജ് ചെയ്യണമെങ്കില്‍ തേര്‍ഡ്പാര്‍ട്ടി സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടിയും വരും. എന്നാല്‍ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാതെ രണ്ട് പാര്‍ട്ടിഷനുകള്‍ മെര്‍ജ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് manage എടുക്കുക.
ഇടത് പാനലില്‍ നിന്ന് Disk Management സെലക്ട് ചെയ്യുക
ഇപ്പോള്‍ വലത് പാനലില്‍ ഡിസ്‌ക് വോള്യങ്ങള്‍ കാണാം
ഇതില്‍ E യാണ് C യോട് മെര്‍ജ് ചെയ്യേണ്ടതെങ്കില്‍ E യില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. delete സെലക്ട് ചെയ്യുക
ഇത് ചെയ്യുമ്പോള്‍ ഡാറ്റ നഷ്ടപ്പെടുമെന്ന് വാണിംഗ് വരും. ഡാറ്റകള്‍ പാര്‍ട്ടിഷനില്‍ ഉണ്ടാവരുതെന്ന് പറയേണ്ടതില്ലല്ലോ.
delete ചെയ്താല്‍ ഇത് unallocated space എന്ന് കാണിക്കും. ഇനി C യില്‍ ക്ലിക്ക് ചെയ്ത് Extend Volume എടുക്കുക.
wizard ഓപ്പണാവുകയും next ക്ലിക്ക് ചെ്‌യ്താല്‍ select disk ല്‍ ഫ്രീ സ്‌പേസ് കാണിക്കും.
next ല്‍ ക്ലിക്ക് ചെയ്ത് finish ചെയ്യുക

Comments

comments