വിന്‍ഡോസ് 7 ല്‍ ക്ലാസിക് വ്യു


മികച്ച ലുക്കും, ഇന്റര്‍ഫേസുമാണ് വിന്‍ഡോസ് 7 ന് ഉള്ളത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചിലര്‍ക്ക് ഇത്തരം പുതുമകളൊന്നും പിടിക്കില്ല. അവര്‍ക്ക് പഴയ വിന്‍ഡോസ് 95 ലുക്ക് കിട്ടിയാല്‍ നന്നായിരുന്നു എന്ന മനോഭാവമായിരിക്കും.
വിന്‍ഡോസ് 8 വരാനിരിക്കേ ഈ ചിന്ത അല്പം കടന്നതാണെങ്കിലും അത്രക്ക് പഴമയെ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ വിന്‍ഡോസ് 7, ക്ലാസിക് ലുക്കിലേക്ക് മാറ്റാം.
ഇതിനായി ഡെസ്‌ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് personalize ക്ലിക്ക് ചെയ്യുക
ഇതില്‍ aero themes കാണാം. ഇത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. basic and high contrast themes എന്നിടത്ത് windows classic എന്നത് സെലക്ട് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ ഡെസ്‌ക്ടോപ്പ് പഴയ 2000/XP ലുക്കിലേക്ക് പോയിരിക്കും
സ്റ്റാര്‍ട്ട് ബട്ടണും, മെനുവും ഇത്തരത്തിലേക്ക് മാറും.

Comments

comments