വിക്കി പീഡിയ പേജുകളില്‍ നിന്ന് ഇ ബുക്ക് നിര്‍മ്മിക്കാം


വന്‍ വിജ്ഞാന ശേഖരമാണല്ലോ വിക്കി പീഡിയയുടേത്. ഇതില്‍ മിക്കവാറും വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. പലരും ഇന്ന് വിഷയങ്ങളില്‍ ആധികാരിക വിവരമായി എടുക്കുന്നത് വിക്കി പീഡിയയാണ്. വിക്കിപീഡിയ ഇപ്പോള്‍ പി.ഡി.എഫ് എക്സ്പോര്‍ട്ട് ഫങ്ഷണാലിറ്റി ഇപ്പോള്‍ നല്കുന്നുണ്ട്. സെലക്ട് ചെയ്ത വിക്കി പേജുകള്‍ ഇപബ് ആയി എക്സ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും. മൊബൈല്‍, ടാബ്ലറ്റ് എന്നിവയില്‍ ഉപയോഗിക്കാന്‍ സൗകര്യവും, തെളിച്ചവും ഉള്ളതാണല്ലോ പി.ഡി.എഫുകള്‍. കൂടാതെ ഇവ എളുപ്പത്തില്‍ പ്രിന്റ് ചെയ്യാനും സാധിക്കും.
ഇബുക്ക് നിര്‍മ്മിക്കാന്‍ ആദ്യം സൈറ്റ് ഓപ്പണ്‍ ചെയ്യുക.
ബുക്ക് ക്രിയേറ്റര്‍ എടുക്കാന്‍ വലത് വശത്തെ ബാറില്‍ നിന്ന് സെല്ക്ട് ചെയ്യുക.
നിങ്ങള്‍ക്ക് വേണ്ടുന്ന പേജുകള്‍ ബ്രൗസ് ചെയ്ത് Add this page to your book ക്ലിക്ക് ചെയ്യുക.

വിക്കി പീഡിയയിലെ ഇന്റേണല്‍ ലിങ്കുകള്‍ക്ക് മേലെ മൗസ് വെച്ച് ആ ലിങ്കുകള്‍ തുറക്കാതെ തന്നെ ആഡ് ചെയ്യാം.
ഇത് പൂര്‍ത്തിയായ ശേഷം Show Book link ക്ലിക്ക് ചെയ്യുക. പുസ്തകത്തിന് ടൈറ്റില്‍ നല്കി ഡൗണ്‍ലോഡ് ചെയ്യാം.
http://en.wikipedia.org/wiki/Main_Page

Comments

comments