അണ്‍ഫ്രണ്ട് ചെയ്താല്‍ കണ്ടെത്താന്‍


കുറച്ച് കാലം മുമ്പ് ഫേസ്ബുക്കില്‍ ആരെങ്കിലും അണ്‍ഫ്രണ്ട് ചെയ്താല്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് അത്തരമൊരു സര്‍വ്വീസ് ലഭ്യമായിരുന്നില്ല.

പുതിയ ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നത് കാണിക്കുമെങ്കിലും, ആരെങ്കിലും അണ്‍ഫ്രണ്ട് ചെയ്ത് പോയാല്‍ അത് കാണിക്കാന്‍ ഫേസ്ബുക്കിന് വൈമനസ്യമുണ്ട്. എന്നാല്‍ അത് അറിയണമെന്ന് നിങ്ങള്‍ക്ക് ഏറെ ആഗ്രഹമുണ്ടെങ്കില്‍ ക്രോം ബ്രൗസറില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Unfriends Notify For Facebook.
facebook unfriend - Compuhow.com
ഈ എക്സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ‘Friends’ സെക്ഷനിലേക്ക് പോവുക. അവിടെ ‘Lost Friends എന്നൊരു ലിങ്ക് പ്രത്യക്ഷപ്പെട്ടതായി കാണാം.ഇവിടെ ക്ലിക്ക് ചെയ്താല്‍ ആരൊക്കെയാണ് നിങ്ങളെ അണ്‍‌ഫ്രണ്ട് ചെയ്തതെന്നും, അവരുടെ ആകെ എണ്ണവും കാണാനാകും.
അണ്‍‌ഫ്രണ്ട് ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷനും ലഭിക്കും.

DOWNLOAD

Comments

comments