വാട്ട്സ് ആപ്പ് ടിപ്സ്

whats app - Compuhow.com
വാട്ട്സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണല്ലോ. ഫേസ്ബുക്കിനേക്കാള്‍ വാട്ട്സ് ആപ്പ് ഇഷ്ടപ്പെടുന്നവര്‍ ഒട്ടേറെയുണ്ട്. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫലപ്രദമായ ഏതാനും ടിപ്സുകളാണ് ഇവിടെ പറയുന്നത്.

1. ലാസ്റ്റ് സീന്‍, പ്രൈവസി, ബ്ലോക്കിങ്ങ് – Settings -> Account -> Privacy എടുത്ത് ലാസ്റ്റ് സീന്‍‌ സെറ്റിങ്ങ് മാറ്റം വരുത്താം. ഇവിടെ തന്നെ കോണ്ടാക്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. Blocked contacts ല്‍ + ടാപ് ചെയ്താല്‍ എല്ലാ കോണ്‍ടാക്ടുകളും കാണാനാവും. ഇവിടെ നിന്ന് നേരിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.

2. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിള്‍ ചെയ്യാം – Settings -> Chat Settings -> Media auto-download ല്‍ പോയി മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഡൗണ്‍ലോഡിങ്ങ് ഒഴിവാക്കാം. When using mobile data’, ‘When connected on WiFi’ , ‘When roaming’ എന്നിവയാണ് ഇവിടെ ഉണ്ടാവുക.

3. പുതിയ നമ്പറിലേക്ക് മൈഗ്രേഷന്‍ – Settings -> Account -> Change number പുതിയ നമ്പറിലേക്ക് മൈഗ്രേറ്റ് ചെയ്യാം. ആദ്യം പഴയ നമ്പര്‍ കണ്‍ഫേം ചെയ്ത് തുടര്‍ന്ന് പുതിയ നമ്പര്‍ നല്കുക.

4. മെസേജ് ബാക്കപ്പ് – മെസേജുകള്‍ -കോണ്‍വെര്‍സേഷനുകള്‍ ബാക്കപ്പ് ചെയ്യാന്‍ Chat Settings ല്‍ പോയാല്‍ മതി. ഇവിടെ നിന്ന് ഇവ ഇമെയില്‍ ചെയ്യാനും സാധിക്കും.

5. സപ്പോര്‍ട്ട് ചെയ്യാത്ത ഫയലുകള്‍ സെന്‍ഡ് ചെയ്യാം – വാട്ട്സ് ആപ്പില്‍ ഫയല്‍ ഷെയറിങ്ങിന് പരിമിതകളുണ്ട്. സൈസിന്‍റെ പരിധി 15 എം.ബിയാണ്. ഇത് മറികടക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് CloudSend. ഫയല്‍ ഇവിടെ അപ്ലോഡ് ചെയ്ത് ലിങ്ക് സെന്‍ഡ് ചെയ്താല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *