ഒരു മിനുട്ടില്‍‌ വെബ് ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ …


WebTraffic - Compuhow.com
ലോകം ഓരോ നിമിഷവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കടന്ന് പോകുന്ന ഓരോ നിമിഷത്തിലും വലിയ മാറങ്ങളാണ് നമുക്കുചുറ്റും സംഭവിക്കുന്നത്. എന്നാല്‍ ഒരു സമാന്തരലോകമായ ഇന്റര്‍നെറ്റും ഇക്കാര്യത്തില്‍ ചെറുതല്ല. ഒരു മിനുട്ടില്‍ ഇന്റര്‍നെറ്റില്‍ സംഭവിക്കുന്ന അതിശയകരമായ അല്പം കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറയുന്നത്.

* ഒരു മിനുട്ടില്‍ യുട്യൂബിലേക്ക് 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്നു. അതുപോലെ ഓരോ മിനുട്ടിലും യുട്യൂബിലെ വീഡിയോ വ്യുവിങ്ങിന്റെ എണ്ണം 1.3 മില്യണാണ്.
* ഒരു മിനുട്ടില്‍ ഏകദേശം 2 മില്യണിലേറെ സെര്‍ച്ചുകള്‍ ഗൂഗിള്‍ വഴി നടത്തപ്പെടുന്നു.
* ഒരു മിനുട്ടില്‍ 6 മില്യണ്‍ ഫേസ് ബുക്ക് വ്യുവിങ്ങ് നടക്കുന്നു. ലോഗിനുകളുടെ ഏകദേശ എണ്ണം 277000 ആണ്.
* ട്വിറ്ററില്‍ ഓരോ മിനുട്ടിലും 100000 പുതിയ ട്വീറ്റുകള്‍ വരുന്നു. 320+ പുതിയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നു.
* ഫ്ലിക്കറില്‍ 20 മില്യണ്‍ ഫോട്ടോ വ്യുകളാണ് ഒരുപ മിനുട്ടില്‍ സംഭവിക്കുന്നത്.
* ആമസോണില്‍ ഒരു മിനുട്ടില്‍ 830000 ഡോളറിന്റെ വ്യാപാരം നടക്കുന്നു.
* 204 മില്യണോളം ഇമെയിലുകളാണ് ഒരു മിനുട്ടില്‍ അയക്കപ്പെടുന്നത്.
* ഓരോ മിനുട്ടിലും 20 മില്യണോളം ഐഡന്റിറ്റി തെഫ്റ്റ് സംഭവിക്കുന്നു.
*** അവസാനമായി, 639,800 ജി.ബിയോളം ഡാറ്റയാണ് ഗ്ലോബലായി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്, ഒരു മിനുട്ടില്‍.

Comments

comments